ക്രിസ്മസ് ആഘോഷമാക്കാൻ ‘ആഘോഷം’; വമ്പൻ താരനിരയുമായി ഡിസംബർ 25 ന് തിയേറ്ററുകളിൽ

ക്രിസ്മസ് ആഘോഷമാക്കാൻ ‘ആഘോഷം’; വമ്പൻ താരനിരയുമായി ഡിസംബർ 25 ന് തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആഘോഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്ക്. ഡിസംബർ 25 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി എന്റർടൈനറാണ് ഈ ചിത്രം.

‘ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു ഉത്സവ പ്രതീതി സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ ക്രിസ്മസ് സീസണിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ‘ആഘോഷം’ മാറുമെന്നാണ് പ്രതീക്ഷ.



നരേൻ, വിജയരാഘവൻ, അജു വർ​ഗീസ്, ജോണി ആന്റണി, രൺജി പണിക്കർ, ധ്യാൻ ശ്രീനിവാസൻ, കൈലാഷ്, മക്ബൂൽ സൽമാൻ, റോഷ്മിൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡോ. ലിസി കെ ഫെർണാണ്ടസിന്റേതാണ് ചിത്രത്തിന്റെ കഥ.

റോജോ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സാണ്. സ്റ്റീഫൻ ദേവസി, ഗൗതം വിൻസെന്റ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. വള്ളുവനാടൻ സിനിമ കമ്പനിയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.