കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടികൊണ്ടു പോയി കവര്‍ച്ച ചെയ്തതായി പരാതി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.
കയ്യിലുണ്ടായിരുന്ന ബാഗേജും ഐ ഫോണും കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടെന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
മൂന്ന് സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഷാഫി പരാതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.