അവസാന ഓവറില്‍ മുംബൈ ഇന്ത്യന്‍സിന് അപ്രതീക്ഷിത ജയം

അവസാന ഓവറില്‍ മുംബൈ ഇന്ത്യന്‍സിന് അപ്രതീക്ഷിത ജയം

മുംബൈ: ജയത്തോടെ പ്ലേഓഫ് ഉറപ്പിക്കാമെന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹത്തിന് മുംബൈ ഇന്ത്യന്‍സിന്റെ വക തിരിച്ചടി. അഞ്ചു റണ്‍സ് ജയത്തോടെ ഈ സീസണില്‍ മുംബൈ ആദ്യ ജയവും സ്വന്തമാക്കി. സ്‌കോര്‍: മുംബൈ 177-6, ഗുജറാത്ത് 172-5.

കളിയുടെ അവസാന ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മതിയായിരുന്നു ഗുജറാത്തിന് ജയിക്കാന്‍. എന്നാല്‍ ഡാനിയല്‍ സാംസ് എറിഞ്ഞ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. പ്ലേഓഫില്‍ കടക്കാന്‍ ഗുജറാത്ത് ഇനിയും കാത്തിരിക്കണം.

ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തില്‍ ഒരു ഘട്ടത്തില്‍ 200 ന് മേലെ റണ്‍സ് മുംബൈ നേടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ഗുജറാത്ത് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡിന്റെ പ്രകടനം ആണ് മുംബൈയ്ക്ക് തുണയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.