മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തി. ആറു വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. 190 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കേ സഞ്ജുവും സംഘവും മറികടന്നു.
സ്കോര്‍ പഞ്ചാബ് 189-5, രാജസ്ഥാന് 190-4 (19.4). 41 പന്തില്‍ 68 റണ്‍സെടുത്ത യാഷസ്വി ജയ്സ്വാളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ജയത്തോടെ 11 കളിയില്‍ നിന്ന് 14 പോയിന്റുമായി രാജസ്ഥാന് മൂന്നാം സ്ഥാനത്തെത്തി. ഇനി രണ്ട് ജയം കൂടിയുണ്ടെങ്കില്‍ പ്ലേഓഫ് ഉറപ്പിക്കാം.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനായി ബൈര്‍സ്റ്റോയും ശിഖര്‍ ധവാനും ചേര്‍ന്ന് 47 റണ്‍സാണ് നേടിയത്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയ ശിഖര്‍ ധവാന് (12) ആണ് ആദ്യം പുറത്തായത്. ഭാനുക രാജപക്സ വന്ന് അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ താരം 18 പന്തില്‍ 27 റണ്‍സ് നേടിയെങ്കിലും ചഹാല്‍ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.