ഹൈദരാബാദിനെയും വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സിന്റെ കുതിപ്പ്

ഹൈദരാബാദിനെയും വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സിന്റെ കുതിപ്പ്

മുംബൈ: ഐപിഎലില്‍ ഞായറാഴ്ച്ചത്തെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 67 റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 190 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സിന് 125 റണ്‍സ് മാത്രമേ നേടാനായുള്ളു. 19.2 ഓവറില്‍ സണ്‍റൈസേഴ്‌സ് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആദ്യ പന്തില്‍ ഒരു ബോള്‍ പോലും ഫേസ് ചെയ്യാത്ത കെയിന്‍ വില്യംസണിനെ ടീമിന് റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ അതേ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ ഗ്ലെന്‍ മാക്‌സ്വെല്‍ പുറത്താക്കി. രണ്ടു വിക്കറ്റിന് ഒരു റണ്‍സെന്ന നിലയില്‍ നിന്ന് രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും ടീമിനെ 50 റണ്‍സ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഹസരംഗ 21 റണ്‍സ് നേടിയ മാര്‍ക്രത്തെ വീഴ്ത്തി.

പിന്നീട് നിക്കോളസ് പൂരനായിരുന്നു രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയത്. എന്നാല്‍ താരത്തിനും സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കുവാന്‍ സാധിച്ചില്ല. ജയത്തോടെ പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുക്കാന്‍ ബാംഗ്ലൂരിനായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.