ആര്‍എസ്എസ് നേതാവിനെ വധിച്ച സംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും; ഫയര്‍ ഓഫീസര്‍ ജിഷാദ് അറസ്റ്റില്‍

ആര്‍എസ്എസ് നേതാവിനെ വധിച്ച സംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും; ഫയര്‍ ഓഫീസര്‍ ജിഷാദ് അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസനെ മൃഗീയമായി കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ജിഷാദാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായാണ് വിവരം.

ഏപ്രില്‍ 15 ന് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ വെട്ടേറ്റു മരിച്ചതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. സുബൈര്‍ എലപ്പുള്ളിയിലെ കുപ്പിയോട് വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുന്നതിനുമുമ്പാണ് ശ്രീനിവാസനെതിരേ ആക്രമണം നടന്നത്.

മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ഏപ്രില്‍ 16 ന് മേലാമുറിയിലെ കടയില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തില്‍ ഉള്‍പ്പെട്ടവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമടക്കം 21 പേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മുപ്പതോളം പ്രതികളുള്ളതായാണ് പോലീസ് അറിയിച്ചിരുന്നത്.

പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ അനുഭാവികള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജിഷാദിന്റെ അറസ്റ്റ്. മുമ്പ് കരിങ്കുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.