എസ്എംസിഎ കുവൈറ്റിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു

എസ്എംസിഎ കുവൈറ്റിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു

കുവൈറ്റ് സിറ്റി: സീറോ മലബാർ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അല്മായ സംഘടനയായ എസ് എം സി എ കുവൈറ്റിന്റെ ഇരുപത്തിയേഴാം കേന്ദ്ര ഭരണ സമിതി ചുമതലയേറ്റു. രണ്ടു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അഡ്വ. ബെന്നി തോമസ് നാല്പതാംകളം നേതൃത്വം നൽകി. 

സംഘടനയുടെ 2022 - 2023 പ്രവർത്തന വർഷത്തെ പ്രസിഡന്റായി സാൻസിലാൽ പാപ്പച്ചൻ ചക്യത്ത്, ജനറൽ സെക്രട്ടറിയായി ഷാജിമോൻ ജോസഫ് ഈരേത്ര, ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ എന്നിവർ ചുമതലയേറ്റു. ബോബി തോമസ് കയ്യാലപ്പറമ്പിൽ(അബ്ബാസിയ), സന്തോഷ് ജോസഫ് വടക്കേമുണ്ടാനിയിൽ (ഫാ ഹഹേൽ), സുനിൽ തോമസ് തൊടുക (സാൽമിയ), ജിസ് എം ജോസ്‌ (സിറ്റി ഫർവാനിയ) എന്നിവരാണ് വിവിധ ഏരിയകളുടെ ജനറൽ കൺവീനർമാർ.

1995 ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളിൽ കഴിഞ്ഞ 25 വർഷക്കാലമായി വളരെ ശ്രദ്ധേയ സാന്നിധ്യം വഹിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളിൽ സീറോ മലബാർ അല്മായ കൂട്ടായ്മകൾ രൂപംകൊള്ളാൻ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പ്രചോദനമായി.

കോവിഡ് കാലത്തേ ചാരിറ്റി പ്രവർത്തനങ്ങൾ, രോഗികൾക്കും അശരണർക്കുമുള്ള സാമ്പത്തിക സഹായങ്ങൾ, ഭവന നിർമ്മാണ പദ്ധതികൾ, മലയാള ഭാഷാ പഠന പദ്ധതി, നിർധന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മരണപ്പെടുന്ന അംഗങ്ങൾക്ക് ഫാമിലി ബെനിഫിറ്റ് സ്കീമും വർഷങ്ങളായി നടപ്പിലാക്കുന്നു.
സോൺ, ഏരിയ, കേന്ദ്രകമ്മിറ്റി എന്നിങ്ങനെ ത്രിതല ഭരണസംവിധാന മുള്ള എസ്എംസിഎ യുടെ ഉപവിഭാഗങ്ങളായി കുട്ടികളുടെ ബാലദീപ്തിയും യുവജനങ്ങളുടെ എസ് എം വൈ എം പ്രവർത്തിക്കുന്നു.

മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റ് - ബോബിൻ ജോർജ്, ജോയിന്റ് സെക്രട്ടറി - ജിജിമോൻ കുര്യാള, ഓഫീസ് സെക്രട്ടറി - ഫ്രാൻസിസ് പോൾ, ജോയിൻ ട്രഷറർ - കുര്യാക്കോസ്‌ മുണ്ടിയാനി, ബാല ദീപ്തി ചീഫ് കോർഡിനേറ്റർ - ജിമ്മി സ്കറിയ, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ - ജിമ്മി ആന്റണി, കൾച്ചറൽ കൺവീനർ - തോമസ് കറുകക്കളം, സോഷ്യൽ വെൽഫെയർ കൺവീനർ - ബെന്നി തോമസ് ചെരപ്പറമ്പൻ, മീഡിയ കൺവീനർ - അനൂപ് ആൻഡ്രൂസ് ആലനോലി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.