ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല. ശരീരഭാരം കുറയ്ക്കുന്നതിന് അര്‍പ്പണ ബോധവും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒരാളുടെ ഭാരം വര്‍ധിക്കാന്‍ കാരണമാകും.
വണ്ണം കുറയ്ക്കാന്‍ ഇന്ന് നാം പല വഴികള്‍ പരീക്ഷിക്കാറുണ്ട്. ചിലത് ഫലപ്രദമാകും. എന്നാല്‍ ചിലത് ഫലം ഉണ്ടാക്കുകയില്ല. 'ശരീരഭാരം കുറയ്ക്കുന്നതില്‍ ചായകള്‍ പാനീയങ്ങള്‍ പങ്കുവഹിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ചായയില്‍ കാറ്റെച്ചിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വേഗത്തില്‍ കൊഴുപ്പ് വിഘടിപ്പിക്കാനും കൂടുതല്‍ കലോറി എരിച്ചുകളയാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് തരം ചായകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
കറുവപ്പട്ട ചായ...
ഉയര്‍ന്ന പോഷക ഗുണമുള്ള കറുവപ്പട്ട ചായ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം. കറുവപ്പട്ട ചായ ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുകയും കൊളസ്ട്രോള്‍ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കുന്നു.
ഗ്രീന്‍ ടീ...
ശരീരഭാരം കുറയ്ക്കുന്നതിന് കൂടുല്‍ പേരും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാറ്റെച്ചിന്‍സ് എന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിച്ച് കൊഴുപ്പ് കത്തുന്ന നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
കട്ടന്‍ കാപ്പി...
പഞ്ചസാര ചേര്‍ക്കാത്ത ഒരു കപ്പ് ചൂട് കട്ടന്‍ കാപ്പി രാവിലെ കഴിക്കുന്നത് ശരീരത്തില്‍ നിന്ന് കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ അമിതമായ കാപ്പി ഉപയോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.