മുംബൈ ജയിച്ചപ്പോള്‍ പ്ലേ ഓഫിലെത്തിയത് ബാംഗ്ലൂര്‍

മുംബൈ ജയിച്ചപ്പോള്‍ പ്ലേ ഓഫിലെത്തിയത് ബാംഗ്ലൂര്‍

മുംബൈ: ഡെല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചത് ഗുണം ചെയ്തത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. ഐപിഎല്‍ പ്ലേ ഓഫ് ചിത്രവും ഇതോടെ വ്യക്തമായി.

നിര്‍ണായക മത്സരത്തില്‍ 160 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി മുംബൈക്ക് മുന്‍പില്‍ വെച്ചത്. അഞ്ചു പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് മുംബൈ വിജയ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് കളിയിലെ താരം.

35 പന്തില്‍ നിന്ന് മൂന്നു ഫോറും നാല് സിക്സും സഹിതം 48 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡെവാള്‍ഡ് ബ്രെവിസ് 37 റണ്‍സും ടിം ഡേവിഡ് 11 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്സും സഹിതം 34 റണ്‍സും നേടി. തിലക് വര്‍മ 21 റണ്‍സ് എടുത്ത് പുറത്തായി. രോഹിത് ശര്‍മയ്ക്ക് രണ്ട് റണ്‍സ് മാത്രമാണ് എടുക്കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.