കാഴ്ചയുടെ ദൃശ്യ അനുഭവം സൃഷ്ടിക്കാൻ 'പന്ത്രണ്ട്' ജൂൺ 10ന് റിലീസിന് എത്തുന്നു

കാഴ്ചയുടെ ദൃശ്യ അനുഭവം സൃഷ്ടിക്കാൻ 'പന്ത്രണ്ട്' ജൂൺ 10ന് റിലീസിന് എത്തുന്നു

ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട് ' ജൂൺ 10ന് റിലീസിന് ഒരുങ്ങുന്നു. ചിത്രം മാജിക്കൽ റിയലിസത്തോട് കൂടിയ ഒരു മിസ്റ്റിക്കൽ ഫാമിലി ഡ്രാമയാണ്. തെറ്റിപോയവനെ ചേർത്തുപിടിച്ചവന്റെ കടലോളമുള്ള സ്നേഹമുണ്ട് കഥയിൽ. വർത്തമാന കാല സാഹചര്യങ്ങളിൽ അവന്റെ കഥയും കരുതലും സിനിമയിലൂടെ സംവദിക്കുന്നു. കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവം തന്നെയാണ് 'പന്ത്രണ്ട്' എന്ന സിനിമ സമ്മാനിക്കാൻ ഒരുങ്ങുന്നത്.


ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ
വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈറ്റിൽ പരാമർശിച്ചിരിക്കുന്ന 12 എന്ന സംഖ്യയിൽ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. സിനിമയുടെ പേര് പോലെ പന്ത്രണ്ടിൽ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുടെയും നിരവധി രഹസ്യങ്ങളുടെയും ഒരു കലവറ തുറന്ന അനുഭവം തന്നെയാണ് ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കാണികൾക്ക് സമ്മാനിക്കുന്നത്.


അൽഫോൻസ് ജോസഫ് സംഗീതമൊരുക്കുന്ന 'തുഴയുമോ തുടരുമോ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോണി മ്യൂസിക്ക് പുറത്തിറക്കി. ജോ പോൾ ആണ് ഈ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. പാടിയിരിക്കുന്നത് സിയ ഉൾ ഹക് ആണ്. കടലിന്റെ പശ്ചാത്തലത്തിലാണ് ഗാന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കറാണ് നിർവ്വഹിച്ചിരിക്കുന്നത്.


എഡിറ്റർ നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ഡിസൈനർ ടോണി ബാബു, അസോസിയേറ്റ് ഡയറക്ടർ ഹരീഷ് ചന്ദ്ര, അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, ലിറിക്സ് ഹരിനാരായണൻ, ജോ പോൾ, ലില്ലിസ് എൽ തദേവൂസ്. ആക്ഷന്‍ ഡയറക്ടർ ഫീനിക്‌സ് പ്രഭു, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.