കൊച്ചി: രണ്ട് താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു. ഗോള്‍കീപ്പര്‍ ആല്‍ബീനോ ഗോമസും സെയ്ത്യാസെന്‍ സിംഗുമാണ് പുതിയ തട്ടകം തേടി പോകുന്നത്. ഇരുവരുടെയും കരാര്‍ പുതുക്കുന്നില്ലെന്ന് ക്ലബ് അറിയിക്കുകയായിരുന്നു.
മൂന്നു വര്‍ഷമായി ടീമിനൊപ്പം ഉണ്ടെങ്കിലും കേവലം 25 മല്‍സരങ്ങള്‍ മാത്രമാണ് സെയ്ത്യാസെന്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. അതില്‍ തന്നെ അടുപ്പിച്ച് നാലു മല്‍സരങ്ങള്‍ പോലും മാറിമാറി വന്ന കോച്ചുമാര്‍ കളിപ്പിച്ചിട്ടില്ല. പലപ്പോഴും പരിക്കും വില്ലനായെത്തി. ഇത്തരമൊരു താരത്തെ ടീമില്‍ നിലനിര്‍ത്തുന്നത് ടീമിന് ഗുണമൊന്നും ചെയ്യില്ല.
ആല്‍ബീനോയുടെ കാര്യവും വ്യത്യസ്തമല്ല. ഒന്നാം നമ്പര്‍ ഗോളിയെന്ന സ്ഥാനത്തു നിന്ന് വല്ലാത്തൊരു വീഴ്ച്ച തന്നെയായിരുന്നു ഗോമസിന്റേത്. കിട്ടിയ അവസരം മുതലാക്കിയ ഗില്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഈ സീസണില്‍ സച്ചിന്‍ സുരേഷ് എന്ന ഗോള്‍കീപ്പറുടെ ഉദയത്തിനാകും ഒരുപക്ഷേ ഐഎസ്എല്‍ സാക്ഷ്യം വഹിക്കുക. കരണ്‍ജിത്ത് ഉണ്ടെങ്കിലും ഗില്‍ കളിക്കാത്ത മല്‍സരങ്ങളില്‍ സച്ചിന്‍ സുരേഷ് ഗോള്‍വല കാക്കാനെത്തിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.