പ്രണയ സാഫല്യം; നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

പ്രണയ സാഫല്യം; നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

ഏറെക്കാലത്തെ പ്രണയം ഒടുവില്‍ സാഫലമായി. വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായിരി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിഘ്‌നേഷ് നയനെ സ്വന്തമാക്കിയത്.

'നാനും റൗഡിതാന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തുടങ്ങിയ പ്രണയത്തിനാണ് ഇന്ന് സാക്ഷാത്കാരമായിരിക്കുന്നത്. വിവാഹത്തിന് അതിഥിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനും എത്തി. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും വേഷമിടുന്നുണ്ട്. ബോളിവുഡ് താരം കത്രീന കൈഫിനും വിവാഹത്തിന് ക്ഷണമുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ് തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തി.

വിവാഹ വേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളിലേക്ക് കടക്കാന്‍. വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളില്‍ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യര്‍ത്ഥന. വിവാഹവേദിയില്‍ സംഗീത പരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് നയിക്കുന്നത് ആരാകുമെന്നതും സര്‍പ്രൈസാണ്.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയത്. തങ്ങളുടെ പ്ലാറ്റ്‌ഫോമിനു വേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്‌ലിക്‌സ് കരാറില്‍ ഏര്‍പ്പെട്ടത്.


തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.

ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.