ദുബായ്: ദുബായ് യുടെ ആകാശത്ത് യാത്ര തുടങ്ങാന്‍ പറക്കും ടാക്സികള്‍ തയ്യാറെടുക്കുന്നു. 2026 ആകുമ്പോഴേക്കും പറക്കും ടാക്സികളെന്ന സ്വപ്നം എമിറ്റേറ്റില്‍ യാഥാർത്ഥ്യമാകും. ദ പാമിലെ അറ്റ്ലാന്‍റിസില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്കായി 35 ടാക്സികള്‍ പറക്കല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച കരാറില്‍ ബ്രസീല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈവ് ഫോല്‍ഡിംഗ്സും യുഎഇയിലെ ഫാല്‍ക്കന്‍ ഏവിയേഷന്‍ സർവ്വീസസും ഒപ്പുവച്ചു.
ഗതാഗത മേഖലയില്‍ സുപ്രധാനമാറ്റങ്ങളുമായി വികസനത്തിന്‍റെ പാതയിലാണ് യുഎഇയെന്ന് ഫാല്‍ക്കണ്‍ സിഇഒ രമണ്‍ദീപ് ഒബ്റോയ് പറഞ്ഞു. ഫാല്‍ക്കണമുമായി സഹകരിക്കുന്നതിലും ഗതാഗത മേഖലയില്‍ പുതിയ അധ്യായം കുറിക്കുന്നതിന് അവസരം ലഭിച്ചതിലും സന്തോഷമുണ്ടെന്ന് ഈവ് കോ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രെ സ്റ്റെയിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.