യുഎഇ: യുഎഇയില്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍പാസ് കാലാവധി കുറച്ചു. 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചത്. അതായത് പൂർണമായും വാക്സിനെടുത്തയാള്‍ പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് 14 ദിവസം നിലനില്‍ക്കും. നേരത്തെ ഇത് 30 ദിവസമായിരുന്നു.
ജൂണ്‍ 15 മുതലാണ് ഇത് നിലവില്‍ വരിക. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്കൂള്‍ മേഖലയില്‍ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും ജൂണ്‍ 20 മുതലാണ് തീരുമാനം ബാധകമാകുക.
അബുദബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഗ്രീന്‍പാസ് നിർബന്ധമാണ്. യുഎഇയില്‍ ഇന്ന് 1319 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.