തിരുവനന്തപുരം: ഒമ്പത് സമുദായങ്ങളെ കൂടി സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുരുക്കള്‍/ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെയാണ് ഉള്‍പ്പെടുത്തുക.
ഇതോടെ സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും ഒ.ബി.സി സംവരണം ഇവര്‍ക്കും ലഭ്യമാകും.ജല അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമിക്ക് ഉപയോഗ അനുമതി ഇവർക്ക് നല്‍കും.
അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയുമാകുമിത്. നിലവിലെ നിയമത്തില്‍ ഇളവ് നല്‍കി ഭൂമി ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കി.
കൊല്ലം, തൃശൂര്‍, കണ്ണൂര്‍, റൂറല്‍ പൊലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കും. ഇതിന് മൂന്ന് ഡിവൈഎസ്.പി തസ്തികകള്‍ സൃഷ്ടിക്കും. ആവശ്യമായ മറ്റ് ജീവനക്കാരെ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസര്‍ച്ചായി പ്രഖ്യാപിക്കും. സെന്ററിന്റെ പേര് മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍ഡ് റിസര്‍ച്) എന്ന് പുനര്‍നാമകരണം ചെയ്യും. തുടങ്ങിയ നിരവധി കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.