യുഎഇ എയർഫോഴ്സിന്‍റെ വ്യോമാഭ്യാസം ഇന്ന് നടക്കും

യുഎഇ എയർഫോഴ്സിന്‍റെ വ്യോമാഭ്യാസം ഇന്ന് നടക്കും

ദുബായ്: യുഎഇയുടെ എയർഫോഴ്സ് സേന അല്‍ ഫുർസാന്‍റെ വ്യോമാഭ്യാസം ഇന്ന് നടക്കും.വൈകീട്ട് 6. 20 ന് ബുർജ് ഖലീഫ, ഐൻ ദുബായ്, പാം ജുമൈറ, ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ദുബായ് ഫ്രെയിം, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് അല്‍ ഫുർസാന്‍റെ ജെറ്റുകള്‍ പറക്കുക. 

ദുബായ്, അബുദബി ഉള്‍പ്പടെ 7 എമിറേറ്റുകളെ പ്രതിനിധീകരിച്ച് 7 എയർ ക്രാഫ്റ്റുകളായിരിക്കും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുക. സാധാരണയായി ദേശീയ ദിനത്തിലും സ്മരണ ദിനത്തിലുമാണ് ഫുർസാന്‍റെ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കാറുളളത്. യുഎഇ പതാകയുടെ നിറങ്ങള്‍ ആകാശത്ത് വിരിയിച്ചാണ് അഭ്യാസപ്രകടനം അരങ്ങേറുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.