ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

 ദുബായ്:  ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബായിലെ സത്‍വ അല്‍ ബിലയിലായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു.

സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് - അബൂബക്കര്‍. മാതാവ് - റംല. മകന്‍ - മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.