തൃക്കാക്കരയിലെ വന്‍ തോല്‍വി: അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായോ എന്നും പരിശോധിക്കും

തൃക്കാക്കരയിലെ വന്‍ തോല്‍വി: അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായോ എന്നും പരിശോധിക്കും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കാന്‍ സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. എ.കെ ബാലനും ടി.പി.രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായോ എന്നും പരിശോധിക്കും. വോട്ട് ചോര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിക്കും.

ഉപതെരഞ്ഞെടുപ്പില്‍ വന്‍ തോതിലുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. എറണാകുളം ജില്ലയില്‍ മുന്‍പ് മുതല്‍ നിലനിന്നിരുന്ന വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്.

മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുകയും എല്‍ഡിഎഫ് മന്ത്രിമാരും എംഎല്‍എമാരും അടക്കം വന്‍ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തുകയും ചെയ്തിട്ടും അതിനൊത്ത വോട്ടുകള്‍ തൃക്കാക്കരയില്‍ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാജയം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ നിയമിക്കണമെന്ന് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.