ദുബായ്: യുഎഇയില്‍ ഈദ് അല്‍ അദ (ബലിപെരുന്നാള്‍) നോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിൽ
അവധി പ്രഖ്യാപിച്ചു. ജൂലൈ 8 മുതല്‍ ജൂലൈ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്.പൊതു മേഖലയ്ക്കും 4 ദിവസമാണ് അവധി.സർക്കാർ ഓഫീസുകളില്‍ ജൂലൈ 12 ന് ജോലികള്‍ പുനരാരംഭിക്കും.
സൗദി അറേബ്യയില്‍ ബുധനാഴ്ച സുല്‍ ഹിജ്ജ മാസപ്പിറവി ദൃശ്യമായതോടെ സൂല്‍ ഹിജ 10 നാണ് ഈദ് അല്‍ അദ അഥവാ ബലിപെരുന്നാളെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ജൂലൈ 8 നാണ് അറഫാ ദിനം.
അല്ലാഹുവിന്‍റെ കൽപ്പനയുടെ അടിസ്ഥാനത്തിൽ തന്‍റെ മകനെ ബലിയർപ്പിക്കാൻ ഇബ്രാഹിം നബി സന്നദ്ധനായതിന്‍റെ ഓർമ്മയിലാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണത്തിന്‍റെ സ്മരണയ്ക്കായി കന്നുകാലികളെ ബലിയർപ്പിച്ച് വിശ്വാസികള്‍ പ്രത്യേക പ്രാർത്ഥനകള്‍ നടത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.