മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം ബേസില്‍ തമ്പി വിവാഹിതനായി

മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം ബേസില്‍ തമ്പി വിവാഹിതനായി

കോട്ടയം: മലയാളി ക്രിക്കറ്റ് താരവും, മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ പേസ് ബൗളര്‍ ബേസില്‍ തമ്പി വിവാഹിതനായി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിയാണ് ബേസില്‍. മുല്ലമംഗലം എം.എം തമ്പിയുടെയും, ലിസിയുടെയും മകനാണ്. മുടക്കുഴ പ്രളയക്കാട് റോയ് ഡെവിഡിന്റെയും, ജെസിയുടെയും മകള്‍ സ്നേഹ റോയിയാണ് വധു.

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ കളിച്ചിട്ടുള്ള ബേസിലിനെ ഇക്കഴിഞ്ഞ മെഗാ താര ലേലത്തിലാണു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 72 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണു ബേസില്‍.

കേരള ക്രിക്കറ്റ് ടീമിന്റെ രഞ്ജി ട്രോഫി പരിശീലകന്‍ ടിനു യോഹന്നാന്‍, കേരള ക്യാപ്റ്റന്‍ സച്ചില്‍ ബേബി, ഐപിഎല്‍ താരങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.