എജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെ രണ്ടാം ട്വന്റി 20യില്‍ 49 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ആദ്യ മല്‍സരവും ഇന്ത്യ ജയിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്. സ്‌കോര്‍ ഇന്ത്യ 170-8, ഇംഗ്ലണ്ട് 121.
താരതമ്യേന അനായാസ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണര്‍ ജേസണ്‍ റോയിയെ (0) ഭുവനേശ്വര്‍ കുമാര്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെയും (4) മടക്കിയ ഭുവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
പിന്നാലെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതോടെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത മോയിന്‍ അലി ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും 15-ാം ഓവറില്‍ അലിയെ മടക്കി ഹാര്‍ദിക് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ഇല്ലാതാക്കി. 22 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഡേവിഡ് വില്ലി പുറത്താകാതെ നിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.