അബുദബി: ഇന്ത്യ യുഎഇ വിദേശ കാര്യമന്ത്രിമാർ ഇന്തോന്വേഷ്യയില്‍ കൂടികാഴ്ച നടത്തി. ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടികാഴ്ച നടത്തിയത്.
പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങള്‍ കൂടികാഴ്ചയില്‍ ചർച്ചയായി. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുളള കാര്യങ്ങളും ചർച്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഭാവിയില്‍ കൂടുതല്‍ ദൃഢമാകുമെന്ന് ഷെയ്ഖ് അബ്ദുളള പ്രതീക്ഷ പ്രകടിപ്പിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയില്‍ അടുത്തിടെയാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.