അറ്റകുറ്റപ്പണികള്‍ : ഷാ‍ർജയിലെ റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടും

അറ്റകുറ്റപ്പണികള്‍ : ഷാ‍ർജയിലെ റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടും

ഷാർജ: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് അബ്ദുള്‍ കരീം അല്‍ ബക്രി സ്ക്വയർ മുതല്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്ക്വയർ വരെയുളള ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖർ അല്‍ ഖാസിമി സ്ട്രീറ്റ് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഈ മാസം 21 മുതല്‍ ആഗസ്റ്റ് 10 വരെ മൂന്നാഴ്ചക്കാലമാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. യാത്രാക്കാർ ബദല്‍ മാർഗങ്ങള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.