പോര്‍ട്ട് ഓഫ് സ്‌പെയിന്‍: അക്‌സര്‍ പട്ടേലിന്റെ തകര്‍പ്പനടികളുടെ ബലത്തില്‍ വിന്‍ഡീസിനെ രണ്ടു വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടു പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്‌കോര്‍ 50 ഓവര്‍ വെസ്റ്റിന്‍ഡീസ് 311/6, ഇന്ത്യ 49.4 ഓവര്‍ 312/ 8.
99 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജു സാംസണ്‍-ശ്രെയസ് അയ്യര്‍ ജോഡിയാണ് വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യര്‍ 63 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 54 റണ്‍സ് നേടി. കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് അക്സര്‍ പട്ടേല്‍ 35 പന്തില്‍ നേടിയ 64 റണ്‍സാണ്.
വെസ്റ്റിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് കൈല്‍ മേയേഴ്‌സ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (74) മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.