ദുബായ്: എമിറേറ്റ്സ് ഐഡിയിലെ വിവരങ്ങള്‍ മാറ്റാനും പുതുക്കാനും ഐസിഎ വെബ് സൈറ്റിലൂടെയും സ്മാർട് ആപ്ലിക്കേഷന്‍ മുഖേനയും സാധിക്കുമെന്ന് അധികൃതർ. 50 ദിർഹം ഫീസ് നല്‍കി പ്രത്യേക രേഖകളൊന്നും സമർപ്പിക്കാതെ തന്നെ വിവരങ്ങള്‍ പുതുക്കുകയോ മാറ്റുകയോ ചെയ്യാം. മാറ്റം വരുത്തിയതിന് ശേഷം ഐസിഎ അധികൃതരെ ഇക്കാര്യം അറിയിക്കണം. ഇതിന് 30 ദിവസമാണ് കാലപരിധി.
യുഎഇയിലെ താമസക്കാർക്കും സ്വദേശികള്‍ക്കുമെല്ലാം എമിറേറ്റ്സ് ഐഡി നിർബന്ധമാണ്. ഐഡികാർഡ് പുതുക്കാനോ എടുക്കാനോ കാലതാമസമുണ്ടായാല്‍ പിഴയും നല്‍കേണ്ടിവരും. വിസ ഉള്‍പ്പടെയുളള വിവരങ്ങള്‍ എമിറേറ്റ്സ് ഐഡിയില്‍ അടുത്തിടെ ചേർത്തിരുന്നു. രാജ്യത്തെ പൗരനെ സംബന്ധിച്ചുളള എല്ലാ കാര്യങ്ങളും ഒരുരേഖയിലേക്ക് കൊണ്ടുവരികയെന്നുളളതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.