യുഎഇ ഭരണാധികാരികള്‍ കൂടികാഴ്ച നടത്തി

യുഎഇ ഭരണാധികാരികള്‍ കൂടികാഴ്ച നടത്തി

ദുബായ്: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമും ദുബായില്‍ കൂടികാഴ്ച നടത്തി. ഖസർ അല്‍ ബഹ‍ർ കൊട്ടാരത്തില്‍ നടന്ന കൂടികാഴ്ചയില്‍ രാജ്യത്തിന്‍റെ വികസന കാര്യങ്ങള്‍ ചർച്ചയായി.


രാജ്യത്തിന്‍റെ വികസനത്തിനും നവോത്ഥാനത്തിനും നേതൃത്വം നല്‍കാനും യുഎഇ നേതൃത്വത്തിന്‍റെയും ജനങ്ങളുടെയും ആവശ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുളള പദ്ധതികളെ കുറിച്ചും ഇരുവരും സംവദിച്ചു. ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റ് പ്രമുഖരും ഒപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.