പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി 20യിലും ജയം തുടര്‍ന്ന് ഇന്ത്യ. ഒന്നാം ട്വന്റി 20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 68 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജഡേജക്കും ഭുവനേശ്വര്‍ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നയിച്ചു മികച്ച തുടക്കം നല്‍കിയ രോഹിത് 44 പന്തില്‍ 64 റണ്‍സ് നേടി. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ദിനേശ് കാര്‍ത്തിക് 19 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ നന്നായി തുടങ്ങിയ ആതിഥേയര്‍ക്ക് പരിചയക്കുറവ് വിനയായി. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ കരീബിയന്‍ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്‌സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. പരമ്പരയില്‍ അഞ്ച് മല്‍സരങ്ങളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.