വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി

ബാര്‍ബഡോസ്: രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന് 5 വിക്കറ്റ് ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 4 പന്ത് ശേഷിക്കെയാണ് വെസ്റ്റിന്‍ഡീസ് ജയിച്ചത്. വിന്‍ഡീസ് ഓപ്പണര്‍ ബ്രണ്ടന്‍ കിംഗ് നേടിയ അര്‍ധ സെഞ്ചുറിയാണ് വെസ്റ്റിന്‍ഡീസിനെ ജയത്തിലേക്ക് നയിച്ചത്. കിംഗ് 52 പന്തില്‍ 68 റണ്‍സെടുത്ത് പുറത്തായി.

19 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തകാതെ നിന്ന ഡെവോന്‍ സ്മിത്ത് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ, ആര്‍ഷദീപ് സിങ്, ആവേശ് ഖാന്‍, അശ്വിന്‍, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സ്‌കോര്‍ ഇന്ത്യ, 19.4 ഓവര്‍ 138 ഓള്‍ ഔട്ട്. വെസ്റ്റിന്‍ഡീസ്, 19.2 ഓവര്‍ 141/ 5. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ കനത്ത പ്രഹരം ഏല്‍ക്കുകയായൊരുന്നു.

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ഒബേഡ് മക്കോയിയുടെ പന്തില്‍ അക്കീല്‍ ഹൊസൈന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

വെസ്റ്റിന്‍ഡീസിന് വേണ്ടി ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഒബൈദ് മക്കോയ് 6 വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും അകീല്‍ ഹൊസൈന്‍, അന്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 31 പന്തില്‍ 31 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും, 30 പന്തില്‍ 27 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.