വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഗസ്റ്റ് 14ന് ഫുജൈറയിൽ ആഘോഷിക്കുന്നു

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഗസ്റ്റ് 14ന് ഫുജൈറയിൽ ആഘോഷിക്കുന്നു

ഫുജൈറ: സഹനദാസി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഗസ്റ്റ് 14 ഞായറാഴ്ച ഫുജൈറ നിത്യാസഹായ മാതാ ദേവാലയത്തിൽ ആഘോഷിക്കുന്നു.
തിരുന്നാളിനോടനുബന്ധിച്ചുള്ള നൊവേന, ഫുജൈറ മലയാളം സമൂഹത്തിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.


മലയാളി സമൂഹത്തിന്റെ സ്പിരിച്വൽ ഡയറക്ടർ ഫാ. ജോർജ് വെള്ളക്കടയിൽ SDB യുടെ മുഖ്യ കാർമ്മികത്വത്തിൽ ആഗസ്റ്റ് 14 ഞായറാഴ്ച വൈകിട്ട് 4.00 മണിക്കാണ് ആഘോഷമായ തിരുന്നാൾ കുർബാന. വിശുദ്ധയുടെ തിരുശേഷിപ്പ് വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. രാജൻ SDB നേതൃത്വം നൽകും. ഫാ ബാലസാമി SDB, ഫാ. റോസാരിയോ SDB എന്നിവർ സഹകാർമ്മികരായിരിക്കും.
പ്രസുദേന്തി വാഴ്ചയും സ്നേഹവിരുന്നും തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.