2022-23 സീസണിലെ ആഭ്യന്തര സീസണ്‍ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

 2022-23 സീസണിലെ ആഭ്യന്തര സീസണ്‍ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

മുംബൈ: അടുത്ത സീസണിലെ ആഭ്യന്തര സീസണ്‍ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. സെപ്തംബര്‍ ആദ്യ വാരം മുതല്‍ 2023 മാര്‍ച്ച് വരെയാണ് സീസണ്‍. ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന സീസണ്‍ വിസ്സി ട്രോഫിയോടെ അവസാനിക്കും. ഇതിനിടയില്‍ ഇറാനി കപ്പ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ ടൂര്‍ണമെന്റുകളൊക്കെ നടക്കും.

സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ, രഞ്ജി ടൂര്‍ണമെന്റുകളില്‍ കേരളം സി ഗ്രൂപ്പിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ കരുത്തര്‍ സി ഗ്രൂപ്പിലുണ്ട്. വിജയ് ഹസാരെയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ടീമുകളാണ് സി ഗ്രൂപ്പിലുള്ളത്.

ഡിസംബര്‍ 8 മുതല്‍ 25 വരെയാണ് ഇറാനി കപ്പ്. നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്തീസ്റ്റ് സോണുകള്‍ തമ്മിലാണ് മത്സരം. നോക്കൗട്ട് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ ഫസ്റ്റ് ക്ലാസ് രീതിയിലാണ്. ഒക്ടോബര്‍ 1 മുതല്‍ അഞ്ച് വരെ ഇറാനി കപ്പ്.

രഞ്ജി ട്രോഫി ജേതാക്കളും ബെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങളും തമ്മിലാവും മത്സരം. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടക്കും. രണ്ട് ടൂര്‍ണമെന്റുകളിലും 38 ടീമുകള്‍ പങ്കെടുക്കും. തുടര്‍ന്നാണ് രഞ്ജി. തുടര്‍ന്ന് പുരുഷന്മാരുടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള മത്സരങ്ങള്‍.

ഒക്ടോബര്‍ 11ന് സീനിയര്‍ ടി-20 ട്രോഫിയോടെയാണ് വനിതാ സീസണ്‍ ആരംഭിക്കുക. ടി 20, ഏകദിന ഫോര്‍മാറ്റുകളിലാണ് മത്സരങ്ങള്‍. തുടര്‍ന്ന് വനിതകളുടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള മത്സരങ്ങള്‍. ശേഷം വിസ്സി ട്രോഫി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.