യുഎഇയില്‍ അടുത്തവാരം ശക്തമായ മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ അടുത്തവാരം ശക്തമായ മഴ പ്രതീക്ഷിക്കാം

യുഎഇ: യുഎഇയില്‍ അടുത്ത വാരം ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നുളള മുന്നറിയിപ്പുളളതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു.

മഴ ശക്തമായാല്‍ എടുക്കേണ്ട നടപടികള്‍, റോഡ് അപകടങ്ങള്‍ ഒഴിവാക്കാനെടുക്കേണ്ട ത്വരിത നടപടികള്‍, വെളളപ്പൊക്കമുണ്ടായാല്‍ എടുക്കേണ്ട നടപടികളെല്ലാം യോഗത്തില്‍ ചർച്ചയായി. കാലാവസ്ഥ നിരീക്ഷണകേന്ദ്രം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, ഊർജ്ജമന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു. 

ഒമാനില്‍ ന്യൂനമർദ്ദം രൂപപ്പെടാനുളള സാധ്യതയുളളതിനാലാണ് യുഎഇയിലും ശക്തമായ മഴ പ്രവചിക്കുന്നത്. അലൈന്‍, അബുദബി, ഫുജൈറ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഷാർജയിലും ദുബായിലും ഒറ്റപ്പെട്ട മഴ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.