കോഴിക്കോട്: രണ്ടാം തവണയും എഎഫ്‌സി ക്ലബ് ചാംപ്യന്‍ഷിപ്പ് കളിക്കാനൊരുങ്ങി ഗോകുലം കേരള. 15 ന് ടീം പുറപ്പെടാനിരിക്കെ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ടീം. നാലു വിദേശ താരങ്ങളും ഏഴ് ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെട്ട ശക്തമായ ടീമിനെയാണ് ഗോകുലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാസം 20 മുതല്‍ ഉസ്ബക്കിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഗോകുലം കേരള 15 നാണ് യാത്ര തിരിക്കുന്നത്. 23 ന് ഉസ്ബക്കിസ്ഥാന്‍ ക്ലബായ സോഗ്ദിയാന ക്ലബിനെതിരേയാണ് മലബാറിയന്‍സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് 26 ന് ഇറാന്‍ ക്ലബായ ബാം ഖാത്തൂന്‍ ക്ലബിനെതിരേയാണ് രണ്ടാം മത്സരം. ഗ്രൂപ്പിലുണ്ടായിരുന്ന ജോര്‍ദാന്‍ ക്ലബ് പിന്‍മാറിയതോടെയാണ് ഗോകുലത്തിന് രണ്ട് മത്സരം മാത്രം കളിക്കേണ്ടി വന്നത്.
ടീം. ഗോള്‍കീപ്പര്‍മാര്‍- ബീട്രീസ് നിത്വ കെയ്റ്റ, സൗമ്യ നാരായണസ്വാമി, അഞ്ജന സെകിയ. പ്രതിരോധം: ആശലത ദേവി, മിഷേല്‍ കസ്താന, എം. പവിത്ര, ഹര്‍മിലന്‍ കൗര്‍, മഞ്ജു ബേബി, സി. രേഷ്മ, ഫെമിന രാജ്, ആര്‍. അഭിരാമി.
മധ്യനിര: മാര്‍ട്ടിന, രത്തന്‍ബാല ദേവി, സോണിയ ജോസ്, കഷ്മിന, സന്ധ്യ, ബെര്‍ത ഒമിറ്റ അദിംബോ, കെ മാനസ, ഷില്‍ജി ഷാജി, കൃഷ്‌ണേന്തു, മാളവിക. ഫോര്‍വേഡ്: സബിത്ര ബണ്ഡാരി, വിവിയന്‍ അഡേയി കൊനാഡു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.