കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ എടികെ മോഹന്‍ ബഗാന് അപ്രതീക്ഷിത തോല്‍വി. ഗ്രൂപ്പ് ബി മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡ് 3-2 നാണ് മോഹന്‍ ബഗാനെ തോല്‍പ്പിച്ചത്. 95ാം മിനുട്ടില്‍ ഗ്യാമര്‍ നിക്കുമാണ് വിജയികള്‍ക്കായി ഗോള്‍ നേടിയത്.
എടികെ മോഹന്‍ ബഗാനായി ഈ സീസണില്‍ ടീമിലെത്തിയ ഫ്ളോറന്റീന്‍ പോഗ്ബ, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ആദ്യ പതിനൊന്നില്‍ ഇടം നേടി. നാല്പത്തിരണ്ടാം മിനുട്ടില്‍ കിയാന്‍ നസീരിയിലൂടെ മോഹന്‍ബഗാനാണ് ആദ്യം ലീഡ് എടുത്തത്. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്‍പ് കിര്‍ഗിസ്ഥാന്‍ താരം ബെക്തൂര്‍ അമംഗല്‍ദേവിലൂടെ രാജസ്ഥാന്‍ സമനില നേടി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലയാളി താരം ആഷിഖ് കുരൂണിയനിലൂടെ വീണ്ടും കൊല്‍ക്കത്ത ടീം ലീഡ് ഏടുത്തു. എന്നാല്‍ ശക്തമായി മത്സരത്തിലേക്ക് തിരിച്ച് വന്ന രാജസ്ഥാന്‍ അറുപത്തിയൊന്നാം മിനുട്ടില്‍ ലാല്‍ റെമ്സാങയിലൂടെ ഒപ്പം എത്തി. ഇതോടെ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ ബഗാന്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ അകന്ന് നിന്നു.
ഗ്രൂപ്പ് ബി പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ യുണൈറ്റഡ് ഗോള്‍ വ്യത്യാസത്തില്‍ മുംബൈ സിറ്റിക്ക് പിന്നില്‍ രണ്ടാമതായി. 2018 ലാണ് രാജസ്ഥന്‍ യുണൈറ്റഡ് രൂപം കൊണ്ടത്. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ അരങ്ങേറിയ രാജസ്ഥാന്‍ ആറാമതായാണ് സീസണ്‍ അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.