ന്യൂഡല്‍ഹി : കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. കോവിഡ് നാലാം തരംഗത്തിനു ശേഷം കേരളത്തില്‍ പുതിയൊരു പകര്‍ച്ചവ്യാധി വൈറസ് റിപ്പോര്‍ട്ടു ചെയ്യുന്നതായി പരാമര്‍ശിച്ചാണ് പഠനറിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാല്‍ ഏറെ ശ്രദ്ധ വേണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം തക്കാളിപ്പനിക്ക് നിലവില്‍ മരുന്നില്ല. എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ജേണലിൽ കുറിക്കുന്നു.
രാജ്യത്ത് തമിഴ്നാട്, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഇത് കൂടുതല്‍. ഒഡിഷയിൽ 26 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൊല്ലത്താണ് കൂടുതല്‍ രോഗികള്‍. മേയ് ആറിനും ജൂലായ് 26 നുമിടയില്‍ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങളുണ്ടെങ്കിലും സാര്‍സ് കോവ് -2 വൈറസുമായി ഇതിന് ബന്ധമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.