ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും ഒന്നാം സ്ഥാനത്ത്.
ലോക നേതാക്കളുടെ ആഗോള റേറ്റിങിലാണ് പ്രധാനമന്ത്രി വീണ്ടും ഒന്നാമതെത്തിയത്. മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം 75 ശതമാനം പിന്തുണയാണ് മോഡിക്ക് ലഭിച്ചത്.
63 ശതമാനം പിന്തുണയോടെ മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ദ്രേസ് മാന്വല്‍ ലോപ്പസ് ഒബ്രാഡോര്‍ രണ്ടാമതും 54 ശതമാനത്തോളം പിന്തുണയൊടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയൊ ദ്രാകി മൂന്നാം സ്ഥാനത്തും എത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന് അഞ്ചാം സ്ഥാനമാണ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 39 ശതമാനവും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് 38 ശതമാനവുമാണ് റേറ്റിംഗ്. 22 ലോക നേതാക്കളെയാണ് സര്‍വേയ്ക്കായി പരിഗണിച്ചത്.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയ നേതാക്കളെ കണ്ടെത്താനായി ഈ വര്‍ഷം ജനുവരിയിലും 2021 നവംബറിലും നടത്തിയ സര്‍വേയിലും മോഡിക്കായിരുന്നു ഒന്നാം സ്ഥാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.