വിമാനത്താവളത്തിലെ തിരക്ക് : ദുബായ് മെട്രോയില്‍ സൗജന്യയാത്ര, സേവനസമയദൈർഘ്യവും നീട്ടി

വിമാനത്താവളത്തിലെ തിരക്ക് : ദുബായ് മെട്രോയില്‍ സൗജന്യയാത്ര, സേവനസമയദൈർഘ്യവും നീട്ടി

ദുബായ്: മധ്യവേനല്‍ അവധി ഈ വാരം അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ തിരക്ക് മുന്നില്‍ കണ്ട് ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി. ആഗസ്റ്റ് 27, 28 തിയതികളില്‍ പുലർച്ചെ 2 മണിവരെ മെട്രോ സേവനം ലഭ്യമാകും. ദുബായ് മെട്രോ ടെർമിനല്‍ 3 ല്‍ നിന്ന് സെന്‍റർ പോയിന്‍റ് ഭാഗത്തേക്ക് ഈ മണിക്കൂറില്‍ യാത്ര സൗജന്യമായിരിക്കും. അവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ യാത്രാക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടിയെന്നാണ് വിലയിരുത്തല്‍. 


രാജ്യത്ത് സ്കൂളുകള്‍ ഈ മാസം 29 ന് തുറക്കുകകയാണ്. അതുകൊണ്ടുതന്നെ അവധിക്കാലയാത്രയിലായിരുന്ന കുടുംബങ്ങളടക്കമുളളവർ ഈ വാരത്തോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇത് മുന്നില്‍ കണ്ടുകൊണ്ട് തിരക്ക് കുറച്ച് യാത്ര സുഗമമാക്കാനുളള നടപടികളിലേക്ക് കടക്കുകയാണ് അധികൃതരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.