ന്യൂഡല്‍ഹി: വ്യോമയാന മേഖലയിലെ പുതുമുഖ കമ്പനിയായ അകാസ വിമാന സര്‍വ്വീസ് കമ്പനിയില്‍ വന്‍ ഡാറ്റാ ചോര്‍ച്ചെയന്ന് റിപ്പോര്‍ട്ട്. യാത്രക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്പരും ഇ മെയില്‍ ഐഡിയും ഉള്‍പ്പടെ ചോര്‍ന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഇആര്‍ടി (കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അകാസ എയര്‍ അറിയിച്ചു.
എങ്ങനെയാണ് ഡാറ്റ ചോര്‍ന്നതെന്ന് വ്യക്തമല്ല. യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ന്നതായി കമ്പനി സൂചിപ്പിച്ചു. വ്യാഴാഴ്ചയാണ് ഡാറ്റ ചോര്‍ച്ചയുണ്ടായത്. കമ്പനി വിവരം പരസ്യമാക്കുന്നത് ഇന്നാണ്. ഡാറ്റ ചോര്‍ച്ചയുടെ ആഴം വിലയിരുത്തി വരികയാണെന്ന് സിഇആര്‍ടി അറിയിച്ചു.
ലോഗിന്‍, സൈനപ്പ് സേവനങ്ങള്‍ ലഭ്യമാകാതെ വന്നതോടെ സാങ്കേതിക തകരാര്‍ ഉണ്ടായതാണെന്ന വിലയിരുത്തലിലായിരുന്നു കമ്പനി. പിന്നീടാണ് ഡാറ്റാ ചോര്‍ച്ച ആണെന്ന് മനസിലാക്കിയത്. നിലവില്‍ ലോഗിന്‍, സൈനപ്പ് സേവനങ്ങള്‍ വീണ്ടെടുത്തതായും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായും കമ്പനി അറിയിച്ചു. കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരെ ഇ മെയില്‍ വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അകാസ എയര്‍ വ്യക്തമാക്കി. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കി.
ഓഗസ്റ്റ് ഏഴിനാണ് അകാസ എയര്‍ സര്‍വ്വീസ് ആരംഭിച്ചത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.