കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടി; കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം

കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടി; കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം

ആലപ്പുഴ: കിഴക്കന്‍ മേഖലയില്‍ നിന്ന് പ്രളയജലം എത്തി തുടങ്ങിയതോടെ കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടു. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളം കയറികൊണ്ടിരിക്കുന്നതില്‍ ആശങ്ക.

തലവടിയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടല്‍ രൂപം കൊണ്ട ചക്രവാത ചുഴിയുടെ സ്വാധീനത്തില്‍ ദിവസങ്ങളായി ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴ ചെയ്തിരുന്നെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിരുന്നില്ല. ഇന്നലെ രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

വീടിന് ചുറ്റും വെള്ളക്കെട്ട് കണികണ്ടാണ് അത്ത ദിനത്തില്‍ കുട്ടനാട്ടുകര്‍ ഉണര്‍ന്നത്. അപ്പര്‍ കുട്ടനാട്ടിലെ നിരണം, കടപ്ര, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. മുട്ടാര്‍, തലവടി പഞ്ചായത്തിലാണ് ജലനിരപ്പ് അപകട നിലയില്‍ ഉയര്‍ന്നത്.

കാവുംഭാഗം-ചാത്തങ്കരി റോഡ്, അഴിയിടത്തുചിറ-മേപ്രാല്‍ റോഡ്, പൊടിയാടി-പെരിങ്ങര-സ്വാമിപാലം, കടപ്ര-വീയപുരം ലിങ്ക് ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് കാരണം യാത്ര ദുസഹമായി. കഴിഞ്ഞ രാത്രി മുതല്‍ ഇന്നലെ ഉച്ചവരെ പെയ്ത ശക്തമായ മഴയാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.