ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ

ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ

തിരുവോണത്തെ വരവേല്‍ക്കാന്‍ഒരുങ്ങി യുഎഇ പ്രവാസികളും. കോവിഡ് ഭീതി ഒഴിഞ്ഞതോടെ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇത്തവണ സജീവമാണ് ഓണാഘോഷം.

വ്യാഴാഴ്ചയാണ് ഓണമെന്നുളളതുകൊണ്ടുതന്നെ പലരും ഓഫീസോണത്തിനാണ് തയ്യാറെടുക്കുന്നത്. അവധിയെടുത്ത് ഓണമാഘോഷമാക്കാന്‍ ഒരുങ്ങുന്നവരുമുണ്ട്.

അതോടൊപ്പം തന്നെ വെളളിയും ഒപ്പം വാരാന്ത്യ അവധി ദിനങ്ങളായ ശനി,ഞായറും ചേർത്താകും യുഎഇ മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷം. ഓഫീസോണവും കൂട്ടായ്മകളുടെ ഓണവും,അസോസിയേഷനുകളുടെ ഓണവുമൊക്കെയായി മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും പ്രവാസലോകത്തെ പതിവ് കാഴ്ചകള്‍.

യുഎഇ വിപണിയും ഓണത്തെ വരവേല്‍ക്കാന്‍ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാന്‍ പൂന്തോട്ടവും സദ്യവട്ടങ്ങളും ഓണത്തപ്പനുമെല്ലാം ഒരുക്കിയാണ് വിപണി ഓണത്തെ വരവേല്ക്കുന്നത്. ഉത്രാടപാച്ചിലിലാണ് ഇന്ന് പ്രവാസികള്‍. ഓണം ദേശീയ ആഘോഷത്തില്‍ ലോക ആഘോഷത്തിലേക്ക് മാറുന്നത് യുഎഇയില്‍ അനുഭവിച്ചറിയാം.

വിവിധ ഭാഷക്കാരും ദേശക്കാരും ഓണപ്പൂക്കളമൊരുക്കുന്നതും ഓണസദ്യ ഒരുമിച്ചിരുന്നുണ്ണുന്നതും ഓണക്കാലത്തെ പതിവ് കാഴ്ച. വിവിധ സംഘടനകള്‍ വിപുലമായ ഓണാഘോഷമാണ് പലയിടത്തും സംഘടിപ്പിച്ചിട്ടുളളത്. കോവിഡ് ആശങ്കയൊഴിഞ്ഞതിന് ശേഷമെത്തുന്ന ഓണത്തെ ആഘോഷത്തോടെ തന്നെ വരവേല്‍ക്കുകയാണ് പ്രവാസികളും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.