മുംബൈ: മലയാളികളുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബോളിവുഡ് ചിത്രം 'ചുപ്പ് റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്' സെപ്റ്റംബർ 23 ന് റിലീസിനെത്തും. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന.
ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം യൂട്യൂബില്‍ തരംഗമായിരിക്കെയാണ്. ഗയ ഗയ എന്ന് തുടങ്ങുന്ന ഗാനം സരിഗമയുടെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നിരവധി വിമർശനങ്ങൾ നേരിട്ട് പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. താനും ജീവിതത്തില്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
തുടക്കത്തില്‍ പലപ്പോഴായി ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അഭിനയം വഴങ്ങില്ലെന്നും സിനിമാഭിനയം നിര്‍ത്തണമെന്നും വളരെ രൂക്ഷമായി വിമര്‍ശിച്ചവരുണ്ടെന്ന് നടൻ പറഞ്ഞു.
എന്നാല്‍, എണ്‍പതുകളില്‍ താനും ഇത്തരം വിമര്‍ശനങ്ങളിലൂടെയാണ് കടന്നുവന്നതെന്നായിരുന്നു തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വായിച്ച ഡാഡിയുടെ പ്രതികരണമെന്നും ദുല്‍ഖര്‍ പറഞ്ഞു.
മുംബൈയില്‍ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സണ്ണി ഡിയോള്‍, ആര്‍ ബാല്‍കി എന്നിവരോടൊപ്പമുള്ള സംവാദ പരിപാടിയിലായിരുന്നു ദുല്‍ഖര്‍ മനസ്സ് തുറന്നത്.
സണ്ണി ഡിയോള്‍ പൂജ ഭട്ട് എന്നിവര്‍ക്ക് പുറമെ അമിതാഭ് ബച്ചനും സിനിമയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ആര്‍ ബാല്‍കി പറഞ്ഞു. മാതൃഭാഷ പോലെ ഹിന്ദി സംസാരിക്കുന്ന സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ദുല്‍ഖര്‍ സല്‍മാനെ ബാല്‍കി വിശേഷിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.