ന്യൂഡൽഹി: വനിതാ ഫാസ്റ്റ് ബൗളർ ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പുരുഷ ടീം നായകൻ രോഹിത് ശർമ. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുന്ന സമയത്ത് നെറ്റ്സിൽ ഝുലനെ നേരിടുമ്പോൾ ഇൻസ്വിംഗറുകൾ തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് രോഹിത് പറഞ്ഞു.
നിലവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം ഗോസ്വാമി രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണ്. ഗോസ്വാമി തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാവുന്ന താരമാണെന്നും അവർക്ക് എല്ലാ വിധ ആശംസകളും നേരുകയാണെന്നും രോഹിത് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.