കൊല്ലം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളിയിലാണ് അബ്ദുള്‍ സത്താറിന്റെ വീട്. ഇവിടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. സംഘടന നിരോധിച്ചതിന് പിന്നാലെ ഈ ഓഫീസ് സീല്‍ ചെയ്യുമെന്ന വിവരം ഉണ്ടായിരുന്നു. ഈ സമയം ഇവിടെ എത്തിയ മാധ്യമങ്ങളോട് അബ്ദുള്‍ സത്താര്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അബ്ദുള്‍ സത്താറിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്കാണ് അബ്ദുള്‍ സത്താറിനെ കൊണ്ടു പോകുന്നത്. അവിടെ വച്ച് വിശദമായി ചോദ്യം ചെയ്യും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് അബ്ദുള്‍ സത്താറാണ്. അതുകൊണ്ട് തന്നെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അബ്ദുള്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്.
എന്‍ഐഎ റെയ്ഡ് നടന്ന ദിവസം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം പ്രതിയായ അബ്ദുള്‍ സത്താര്‍ 12ാം പ്രതിയായ കെ.എ റൗഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്താനും എന്‍ഐഎ ശ്രമിച്ചിരുന്നു. ഇന്നലെയാണ് ഇയാള്‍ കരുനാഗപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്ന് രാവിലെ ദക്ഷിണ മേഖലാ ആസ്ഥാനത്തും എത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.