പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകള്‍, ശ്രദ്ധ നേടി വെറ്റെക്സ്

പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകള്‍, ശ്രദ്ധ നേടി വെറ്റെക്സ്

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഊർജ്ജ ജല സാങ്കേതിക മേഖലയിലെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ പരിചയപ്പെടുത്തി ദുബായില്‍ നടന്ന വാട്ടർ എനർജി ടെക്സനോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് എക്സിബിഷന് ഇന്ന് സമാപനം. വെറ്റെക്സിന്‍റെ 24 മത് എഡിഷനാണ് ഇത്തവണത്തേത്. 55 രാജ്യങ്ങളില്‍ നിന്നുളള 1750 കമ്പനികളാണ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രദർശത്തില്‍ പങ്കെടുത്തത്. 

പ്രകൃതിയോട് ഇണങ്ങിയുളള ഹരിത സാങ്കേതിക വിദ്യകള്‍, ജലശുദ്ധീകരണം, ഊർജ്ജ പുനരുപയോഗം, നിർമ്മിത ബുദ്ധി തുടങ്ങി വിവിധ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും ലോകത്തെ വിവിധ കമ്പനികള്‍ക്ക് പ്രദർശിപ്പിക്കാനുളള അവസരമാണ് വെറ്റൈക്സ്. 

 ദുബായ് ക്ലീന്‍ എനർജി സ്ട്രാറ്റജി 2050 ദുബായ് നെറ്റ് സീറോ കാർബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 എന്നിവയ്ക്ക് കീഴില്‍ 2050 ഓടെ മൊത്തം വൈദ്യുതി ശേഷിയുടെ 100 ശതമാനവും ശുദ്ധ ഊർജ്ജ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വെറ്റെക്സിന്‍റെയും ദുബായ് സോളാർ ഷോയുടേയും സ്ഥാപകനും ചെയർമാനും ദേവ സിഇഒയുമായും മാനേജിംഗ് ഡയറക്ടറുമായ സയീദ് മുഹമ്മദ് അല്‍ തായർ പറഞ്ഞു. 

2011 നും 2021 നുമിടയില്‍ വെറ്റെക്സ് സന്ദർശകരുടെ എണ്ണത്തിലും പതിന്മടങ്ങ് വർദ്ധനവുണ്ടായി. പുനരുപയോഗ ഊർജ്ജം അതോടൊപ്പം ശുദ്ധമായ ഊർജ്ജം എന്നിവയിലെല്ലാം പുതിയ സാധ്യതകള്‍ തേടുകയാണ് ദുബായ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.