ഷാർജ : എമിറേറ്റില്‍ നിർമ്മാണം പുരോഗമിക്കുന്ന തൂങ്ങികിടക്കുന്ന പൂന്തോട്ടത്തിന്‍റെ (ഹാംഗിംഗ് ഗാർഡന്‍) നിർമ്മാണ പ്രവർത്തനങ്ങള്‍ ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വിലയിരുത്തി. ഖല്‍ബയിലാണ് ഒന്നരലക്ഷം ചതുരശ്രയടി വിസ്തൃതിയിലുളള പൂന്തോട്ടത്തിന്‍റെ നിർമ്മാണം നടക്കുന്നത്.പദ്ധതി നടത്തിപ്പിലെ ശേഷിക്കുന്ന ഘട്ടങ്ങള്‍, പൂർത്തീകരിച്ച ഭാഗങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി.
അൽ ഹെഫയ്യ പർവത സംരക്ഷണ കേന്ദ്രത്തിന്‍റെ വിപുലീകരണത്തിനും വികസനത്തിനുമുള്ള പദ്ധതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വംശനാശഭീഷണി നേരിടുന്ന അറേബ്യൻ താർ മൃഗങ്ങൾക്കായാണ് അൽ ഹെഫയ്യ പർവത സംരക്ഷണ കേന്ദ്രമൊരുങ്ങുന്നത്. അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെന്‍ററിനുളളില്‍ മൃഗങ്ങൾക്കായി അനുവദിച്ച ഭൂമി മികച്ച നിലവാരത്തില്‍ തയ്യാറാക്കാന്‍ അദ്ദേഹം നിർദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.