ദുബായ്: യുഎഇയില്‍ ഇന്ധനവില കൂടി. നവംബർ മാസത്തേക്കുളള ഇന്ധനവിലയിലാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസം ഇന്ധന വിലയില്‍ കുറവുണ്ടായിരുന്നു. നവംബറില്‍ ലിറ്ററില്‍ 30 ഫില്‍സിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 32 ഫില്‍സാണ് നിരക്ക്. ഒക്ടോബറില്‍ ഇത് 3 ദിർഹം 03 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 20 ഫില്‍സാണ് നിരക്ക്. ഒക്ടോബറില്‍ ഇത് 2 ദിർഹം 92 ഫില്‍സായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 13 ഫില്‍സായി. ഒക്ടോബറില്‍ ഇത് 2 ദിർഹം 85 ഫില്‍സായിരുന്നു. ഡീസല്‍ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ലിറ്റിന് 4 ദിർഹം 01 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 76 ഫില്‍സായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.