ദോഹ: രാജ്യത്തെ ജനസംഖ്യയില്‍ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 2022 ഒക്ടോബർ അവസാനത്തോടെ ജനസംഖ്യാ ശതമാനം 13.6 ഉയർന്ന് 3,020,080 ആളുകളിലെത്തി. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 1.2 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ജനസംഖ്യയുടെ പ്രാഥമിക പ്രതിമാസ കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിരിക്കുന്നത്.
ഓരോ പ്രദേശത്തേയും അതിർത്തിക്കുള്ളിലെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളുടെ വിവരങ്ങളും കണക്കുകളിൽ ഉൾപ്പെടുന്നു. അതേസമയം പ്രസ്താവന തയ്യാറാക്കുന്ന സമയത്ത് റസിഡൻസിയുള്ള എന്നാൽ രാജ്യത്തിന്‍റെ അതിർത്തിക്ക് പുറത്തുള്ള പൗരന്മാരെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.