ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി – പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. 2019 ആഗസ്റ്റ് 16 മുതല്‍ 2020 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക.

അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത, ഫീച്ചര്‍, പരമ്പര എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം നല്‍കണം. ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ, കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ, ഡോക്യുമെന്ററിയോ ആയിരിക്കണം. ഡി.വി.ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രി, ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോണ്‍ നമ്പർ, ഫോട്ടോ എന്നിവ സഹിതം സമർപ്പിക്കണം. എന്‍ട്രികള്‍ നവംബര്‍ 25 വരെ സ്വീകരിക്കും.

ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതിവികസന വകുപ്പ്, അയ്യങ്കാളിഭവന്‍, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.scdd.kerala.gov.in സന്ദർശിക്കുക. ഫോണ്‍: 0471-2315375, 9446771177.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.