സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 15,000 കോടിയുടെ മരുന്ന്; പ്രമേഹ നിയന്ത്രണത്തിന് മാത്രം 2,000 കോടിയുടെ മരുന്ന്

സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 15,000 കോടിയുടെ മരുന്ന്; പ്രമേഹ നിയന്ത്രണത്തിന് മാത്രം 2,000 കോടിയുടെ മരുന്ന്

കണ്ണൂര്‍: പ്രമേഹം നിയന്ത്രിക്കാന്‍ മാത്രം കേരളത്തിലെ രോഗികള്‍ ഒരുവര്‍ഷം വാങ്ങിയത് 2,000 കോടിയുടെ മരുന്നുകള്‍. ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെ ഉള്ള കണക്കാണിത്. 15,000 കോടി രൂപയുടെ വിവിധ മരുന്നുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നതെന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശരാശരി കണക്ക്. അതില്‍ 15 ശതമാനത്തോളം പ്രമേഹ നിയന്ത്രണ ഔഷധങ്ങളാണ്. ദേശീയതലത്തില്‍ ഇത് 10 ശതമാനത്തോളമാണ്.

സംസ്ഥാനത്ത് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ഇപ്പോള്‍ പ്രമേഹ നിയന്ത്രണ മരുന്നുകളാണ്. ഹൃദ്രോഗ മരുന്നുകളാണ് ഒന്നാമത്. കേരളത്തില്‍ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രമേഹ സങ്കീര്‍ണതയാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പ്രമേഹമരുന്ന് വില്‍പന വലിയതോതില്‍ വര്‍ധിക്കുന്നതായി ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.