ഹയ്യ കാർഡ് ഒരു ചെറിയ കാർഡല്ല, അറിയാം ഇളവുകള്‍

ഹയ്യ കാർഡ് ഒരു ചെറിയ കാർഡല്ല, അറിയാം ഇളവുകള്‍

ദോഹ: ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് എത്തുന്നവർക്ക് നിർബന്ധമാണ് ഖത്തർ അധികൃതർ നല്‍കുന്ന ഹയ്യാ കാർഡ്. വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയാല്‍ ഹയ്യാ കാർഡ് ലഭിക്കും. വിവിധ മേഖലകളില്‍ സേവനങ്ങളും സൗജന്യങ്ങളും ഹയ്യാകാർഡ് ഉടമകള്‍ക്ക് ലഭ്യമാകുമെന്നതാണ് ഏറ്റവും പ്രധാനം.

വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് എത്തുന്നവർക്ക് തിരിച്ചറിയല്‍ രേഖയെന്ന രീതിയിലാണ് ഹയ്യാ കാർഡ് അനുവദിക്കുന്നത്. ഖത്തറിലേക്കുളള പ്രവേശന അനുമതി,സ്റ്റേഡിയങ്ങളിലേക്കുളള പ്രവേശനം, മെട്രോ ബസ് സൗജന്യ സേവനം, ഫാന്‍ സോണുകളിലേക്കുളള പ്രവേശനം, വിവിധ സേവനങ്ങളിലെ ഇളവുകള്‍, സൗജന്യ സിം കാർഡ് എന്നിവയെല്ലാം ഹയാ കാർഡ് ഉടമകള്‍ക്ക് ലഭിക്കും.

രാജ്യത്തേക്കുളള പ്രവേശനം ഈ മാസം ഒന്നുമുതല്‍ തന്നെ ഹയ്യാ കാർഡ് ഉടമകള്‍ക്കായി ഖത്തർ പരിമിതപ്പെടുത്തിയിരുന്നു.
സൗജന്യമായ സിം ലഭിക്കുന്നതോടൊപ്പം , മെട്രോ ബസ് സേവനങ്ങളില്‍ ഹയ്യാ കാർഡ് ഉടമകള്‍ക്ക് സൗജന്യയാത്രയും ലഭ്യമാകും. ലോകകപ്പിന്‍റെ എട്ട് വേദികളിലേക്കും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാനുളള മാർഗമാണ് ദോഹ മെട്രോ.

ലോകകപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് വിവിധ കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ടിക്കറ്റെടുത്ത് കാണേണ്ട പരിപാടികളുമുണ്ട്. എന്നാല്‍ , . https://www.tixbox.com/ar/events/ വഴി ഹയ്യ കാർഡ് ഉപയോക്താക്കൾക്ക് വലിയ ഇളവുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.