ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി; നിരവധി പേര്‍ക്ക് തിരിച്ചടി

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി; നിരവധി പേര്‍ക്ക് തിരിച്ചടി

കൊച്ചി: ക്രൈസ്തവ വിദ്യാര്‍ഥികളടക്കം ന്യൂനപക്ഷ വിഭാഗത്തിലെ നിരവധി കുട്ടികള്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കേണ്ട അവസാന തിയതിയും കഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കേണ്ടെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കു മാത്രം സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഈ വര്‍ഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി വരുമാന സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യു ക്കേഷന്‍ നിര്‍ദേശിച്ചിരുന്നു.

പതിനായിരം രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന് വേണ്ടി രണ്ടും മൂന്നും ദിവസങ്ങള്‍ ജോലി നഷ്ടപ്പെടുത്തിയാണ് പല രക്ഷിതാക്കളും അക്ഷയ വഴി അപേക്ഷ സമര്‍പ്പിച്ചത്. വില്ലേജ് ഓഫീസുകളില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വൈകിയതായും പരാതി ഉയര്‍ന്നിരുന്നു. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം തിരിച്ചടിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.